പത്തനംതിട്ടയിൽ നാല് പെൺകുട്ടികളെ കാണാതായി

missing
 

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. രാത്രി വൈകി രണ്ടുപേരെ കണ്ടെത്തി. നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും  തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ രണ്ടു കൂട്ടികളെയുമാണ് കാണാതായത്. 13–15 പ്രായമുള്ളവരാണ് ഇവർ. 

ഓതറയിലെ കുട്ടികൾ രാവിലെ സ്കൂളിൽ എത്തിയിരുന്നില്ല. ഇവർ പത്താം ക്ലാസ് വിദ്യാർഥികളാണ്. ഇവരെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മറ്റു രണ്ടു പെൺകുട്ടികളെ ബുധൻ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 

 പത്തനംതിട്ട,തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.