തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് വെട്ടേറ്റു
Sun, 8 Jan 2023

തിരുവനന്തപുരം പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി.
ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.