''ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍'; വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും

gt

തിരുവനന്തപുരം:നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫേസ്ഹബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷികമാണെന്ന് അറിയിച്ചത്.ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ പിണറായിയുടെ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

h5y

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലുള്ളതാണ് ക്ഷണക്കത്ത്. 1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായിയുമായുള്ള വിവാഹം. തലശ്ശേരിയിലെ സെന്‍റ്. ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു അന്ന് പിണറായി വിജയന്‍.