ആലപ്പുഴയിൽ പൊഴിയിൽ കുളിക്കാനിറങ്ങിയ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

google news
drown
 

ആ​ല​പ്പു​ഴ: സുഹൃത്തുകൾക്കൊപ്പം പൊഴിയിൽ കുളിക്കാനിറങ്ങിയ നാ​ലാം ക്ലാ​സ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാർഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശൻ – പ്രശാന്ത ദമ്പതികളുടെ മകൻ ജീവൻ (10) ആണ് മരിച്ചത്. പല്ലന ഗവ. എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ്.  

തോ​ട്ട​പ്പ​ള്ളി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള പൊ​ഴി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ജീ​വ​ൻ പൊ​ഴി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ജീ​വ​ൻ മു​ങ്ങി​ത്താ​ഴ്ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
 

Tags