സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി; ഇന്ന് വാക്‌സീന്‍ നല്‍കിയത് 1.48 ലക്ഷം പേര്‍ക്ക്

vaccine

തിരുവനന്തപുരം: സംസ്ഥാനത്തിന് 554390 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 518290 ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 36100 കോവാക്‌സീനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 287600 ഡോസ് വാക്‌സീനും എറണാകുളത്ത് 137310 ഡോസ് വാക്‌സീനും, കോഴിക്കോട് 93380 ഡോസ് വാക്‌സീനുമാണ് എത്തിയത്. 

ഇതുകൂടാതെ തിരുവനന്തപുരത്ത് 36100 ഡോസ് കോവാക്‌സീനും എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 147876 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 949 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 16614344 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 11969849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 4644495 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്.