കളമശ്ശേരിയിൽ നിന്നും 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

t
 

കൊച്ചി: കളമശ്ശേരിയിൽ നിന്നും 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

കൈപ്പടമുകളിൽ വീട് വാടകയ്ക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം നടത്തിയിരുന്ന ജുനൈസിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ ഫോണിൽ ലഭിച്ചിരുന്നെങ്കിലും കേസെടുത്തതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ പൊന്നാനിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്.