ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

sabarimala

പത്തനംതിട്ട: കര്‍ക്കിടക മാസ പൂജയോട് അനുബന്ധിച്ച്  ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം അനുവദിക്കുക.

അതേസമയം, 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അവശ്യമില്ല. കൂടാതെ നിലക്കലില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ചാണ് വൈകിട്ടാണ് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കുക. 21ന് രാത്രി നട അടക്കും.