സം​സ്ഥാ​ന​ത്തി​ന് 6.94 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

vaccine
 

തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന​ത്തി​ന് 6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,91,000, എ​റ​ണാ​കു​ള​ത്ത് 1,80,210, കോ​ഴി​ക്കോ​ട് 2,23,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ചു വ​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 4,76,603 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1528 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 376 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 1904 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


അതേസമയം, സംസ്ഥാനത്ത ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കഴിഞ്ഞതായി വാക്‌സിനേഷന്‍ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,23,51,663 ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1904 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.