സംസ്ഥാനത്ത് 7000 കോവിഡ് മരണങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി; മന്ത്രി വീണാ ജോര്‍ജ്

veena jeorge.
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 7,000 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​യ്‌​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.രേ​ഖ​ക​ളു​ടെ അ​ഭാ​വം കൊ​ണ്ട് വി​ട്ടു​പോ​യ​താ​കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ വാ​ദം. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം മ​ന​സി​ലാ​യ​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

കോവിഡ് മരണങ്ങൾ ഒളിപ്പിച്ച് സ‍ർക്കാർ മേനി നടിക്കുകയാണന്ന് പ്രതിപക്ഷം നിയമസഭയിൽ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊവിഡിൽ സർക്കാറിൻ്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മരണക്കണക്ക് ഒളിപ്പിക്കുന്നില്ലെന്നും അ‍ർഹരായവർക്ക് മുഴുവൻ ധനസഹായം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.