24 മണിക്കൂറിനിടെ പരിശോധിച്ചത് 85,307 സാമ്പിളുകള്‍

covid samples

തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെമാത്രം രോഗം ബാധിച്ച് 100 പേര്‍ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസര്‍ഗോഡ് 543, കണ്ണൂര്‍ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.