സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഡിആർഎഫിന്റെ 9 സംഘങ്ങളെ വിന്യസിച്ചു

google news
ndrf
 

ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാലാണ്   ദുരന്ത നിവാരണ അതോറിറ്റി ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിൽ  സേനയെ വിന്യസിച്ചിരിക്കുന്നത്. 

 നിലവിൽ മഴ ശക്തമാകുന്നതിനാൽ ഈ  സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ് സ്‌കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags