സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം; തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു

A gang hacked a youth in kamaleshwaram
 


തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. കമലേശ്വരം സ്വദേശി അഫ്‌സലി(19)നാണ് വെട്ടേറ്റത്. 

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് ഇന്നലെയായിരുന്നു ആക്രമണം. സ്‌കൂളിന് മുന്നിലെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു. 

അഫ്‌സലിന്റെ കാലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഫ്സലിനെ ആക്രമിച്ച രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യ, സുധീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റൊരു പ്രതിയായ അശ്വിന്‍റെ സഹോദരന്‍റെ വാഹനാപകടവുമായുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന്  പൊലീസ് പറഞ്ഞു. അശ്വിൻ ഉൾപ്പെട ആറ് പ്രതികളെ പിടികൂടാനുണ്ട്.