സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി;കുഫോസ് വിസി നിയമനം റദാക്കി

vc
 


സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയുയർത്തി  കുഫോസ് വിസി നിയമനം റദാക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് വിധി നടപ്പാക്കിയത്. വൈസ് ചാന്‍സലറായി ഡോ റിജി ജോണിനെ നിയമനമാണ് റദ്ധാക്കിയത്.നിയമനം ചട്ട വിരുദ്ധമാണെന്ന് വാദം ഹൈക്കോടതി ശെരിവെച്ചു. 

വിസി നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും  നിയമനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികളാണ് കോടതിയെ സമീപിച്ചത്.2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നും റിജി ജോണിന് ഈ യോഗ്യതയില്ലെന്നുമാണ് ഡോ. കെ.കെ. വിജയന്‍, ഡോ. സദാശിവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.