ഗൾഫിൽ നിന്നും അവധി ആഘോഷിക്കാൻ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ; ഭർത്തൃവീട്ടിൽ യുവതി മരിച്ച നിലയിൽ

suicide
 

കൊല്ലം ചടയമംഗലത്താണ് യുവതിയെ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അടൂർ പഴകുളം സ്വദേശിനിയായ ലക്ഷ്‌മി പിള്ള (24)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഗൾഫിൽ നിന്നും അവധി ആഘോഷിക്കാൻ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെയാണ്. 

വിദേശത്ത് നിന്നും തിരികെ നാട്ടിലെത്തിയ ഭർത്താവ് കിഷോറാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. കിഷോർ ജോലി നോക്കിയിരുന്നത് കുവെെറ്റിലായിരുന്നു. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് കിഷോർ വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. മറുപടി ലഭിക്കാത്തതിനാൽ കിഷോർ വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം കിടപ്പുമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഒത്തിരി നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ കിഷോർ അടൂരിൽ നിന്നും ലക്ഷ്മിയുടെ അമ്മയെ അടക്കം വളിച്ചു വരുത്തുകയായിരുന്നു. ലക്ഷ്മിയുടെ ബന്ധുക്കൾ എത്തിയ ശേഷം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അവിടെ ലക്ഷ്മി തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. 

സംഭവസ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ലക്ഷ്മിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.