തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശവുമായി എ.ഐ.എസ്.എഫ്. എസ്.എഫ്.ഐ ഫാഷിസ്റ്റ് ശൈലിയാണ് വെച്ചുപുലർത്തുന്നതെന്ന് സി.പി.ഐയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫ് ആരോപിക്കുന്നു. എ.ഐ.എസ്.എഫിൻറെ സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് വിമർശനം.
സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ്.എഫ്.ഐ നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം കൊടിയിൽ മാത്രമെന്നും ആക്ഷേപമുണ്ട്. ഉത്തരേന്ത്യയിൽ എ.ബി.വി.പി നടപ്പാക്കുന്ന അതേ ഫാസിസ്റ്റ് രീതി തന്നെയാണ് കേരളത്തിൽ എസ്.എഫ്.ഐ പിന്തുടരുന്നതെന്നാണ് സമ്മേളന റിപ്പോർട്ടിൽ പറയുന്നത്.
Comments