എകെ ആന്റണി ദേശീയ രാഷ്ട്രീയം മതിയാക്കുന്നു; ഇനി തട്ടകം കേരളം

ak

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം മതിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തിലേക്ക്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും എകെ ആന്റണി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭാവികാര്യങ്ങള്‍ നാട്ടിലെത്തി ആലോചിക്കും. ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. അടുത്ത ആളുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാ ഭവനിലെ ഓഫീസ് മുറിയില്‍ താനുണ്ടാവും. പ്രായം വേഗം കുറയ്ക്കും, പഴയ വേഗത്തില്‍ സഞ്ചരിക്കാനാവുന്നില്ല, ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.