അടിവയറ്റില്‍ ക്ഷതം, കഴുത്തുഞെരിഞ്ഞ നിലയില്‍; യുവ സംവിധായകയുടെ മരണം കൊലപാതകമോ ?

nayana surya
 


തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സംശയം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നയന സൂര്യയുടെ ബന്ധുകള്‍ രംഗത്തെത്തി. അതേസമയം, 2019 ഫെബ്രുവരി 24 നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമുണ്ടെന്നും കഴുത്തില്‍ ഞെരിച്ച പാടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ വിശദമായ അന്വേഷണം വേണമെന്ന് നയന സൂര്യയുടെ സുഹൃത്തുകള്‍ ആവശ്യപ്പെടുകയായിരുന്നു. 

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹ സംവിധായകയായിരുന്നു നയന സൂര്യ. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.