അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റ്; പരിശോധനാ ഫലം പുറത്ത്

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റ്; പരിശോധനാ ഫലം പുറത്ത്
 

കോ​ട്ട​യം: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച അ​ഭി​രാ​മി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് റാ​ന്നി പെ​രു​നാ​ട് മ​ന്ദ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ അ​ഭി​രാ​മി (12) മ​രി​ച്ച​ത്.

അ​ഭി​രാ​മി​ക്ക് ശ​രീ​ര​ത്തി​ൽ ഏ​ഴി​ട​ത്താ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ന്‍റെ മൂ​ന്ന് കു​ത്തി​വ​യ്പ്പ് എ​ടു​ത്തെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു.
  
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
 

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.