കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

suspended
 

കോഴിക്കോട്: കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ . മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ശരത് രാജൻ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

വാഹന മോഷണ കേസിലെ പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസ് ഇന്നലെ കോടതിയിൽ ഹാജരാക്കി മടങ്ങും വഴി രക്ഷപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണ് റിയാസ് ചാടിപ്പോയത്. 

ഉച്ച മുതൽ രാത്രി വരെ പൊലീസ് തെരച്ചിൽ നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇന്ന് രാവിലെ മുഹമദ് റിയാസിന്റ വീട് നിൽക്കുന്ന പയ്യാനക്കലിന് സമീപം മാറാട് വെച്ചാണ് പ്രതിയെ പൊലീസ് വീണ്ടും പിടികൂടിയത്.