പേരക്ക മോഷ്ടിച്ചെന്നാരോപണം; 12 വയസുകാരന് ക്രൂരമര്‍ദനം; ചവിട്ടി വീഴ്ത്തി

crime

 

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തില്‍ പേരയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂര മര്‍ദനം. സ്ഥലമുടമ ബൈക്ക് ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയെന്നും ,ചവിട്ടിയെന്നും കുട്ടി പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടാണ് 12 വയസുകാരന്‍ ക്രൂര മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.