നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനം. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനാണ് പുതിയ സിബിഐ സ്പെഷ്യല്‍ ജഡ്ജി.കേസിലെ തുടര്‍ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും നടത്തുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായേക്കും.
നേരത്തെ കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജ് വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നിയമിച്ചത്. നിലവില്‍ വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന നിലപാടിലാണ് അതിജീവിത.
Comments