നടിയെ ആക്രമിച്ച കേസ് അതിജീവിതക്ക് തിരിച്ചടി

highcourt
 

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റണമെന്ന ഹർജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തള്ളിയത്.  കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും.

കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവെച്ചിരുന്നു. അത്തരത്തിലുള്ള ഒരു കീഴ് വഴക്കമില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ഈ ആവശ്യവും കോടതി തള്ളി.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്.എന്നാല്‍ ഹൈക്കോടതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്