സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; പൊലീസുകാരന് മുൻകൂര്‍ജാമ്യം നൽകി സുപ്രീംകോടതി

police
 

തിരുവനന്തപുരം: വയനാട്ടിൽ  സഹപ്രവർത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുനിൽ ജോസഫിനാണ്  സുപ്രീം കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. 

നേരത്തെ  ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ ജോസഫ് മുൻ‌കൂർ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് പരാതി നൽകിയതെന്നും വിവാഹ വാഗ്ദാനം നൽകിയല്ല ഇരുവരും തമ്മിൽ ബന്ധം പുലർത്തിയതെന്നും സുനിൽ ജോസഫിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. 

അന്വേഷണവുമായി സഹകരിക്കണം എന്നതടക്കമുള്ള നിബന്ധനകളോടെയാണ് സുപ്രീംകോടതി സുനിൽ ജോസഫിന് മൂൻകൂർ ജാമ്യം നൽകിയത്. അപേക്ഷയിൽ സംസ്ഥാനത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.