നി​ല​യ്ക്ക​ലി​ലെ പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി

Agreement to collect parking fee at Nilakkal canceled
 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല നി​ല​യ്ക്ക​ലി​ലെ പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നു​ള്ള ക​രാ​ർ ദേ​വ​സ്വം ബോ​ർ​ഡ് റ​ദ്ദാ​ക്കി. ടെ​ൻ​ഡ​ർ തു​ക പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ന്ന​തി​ൽ ക​രാ​റു​കാ​ര​ൻ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി.

1.30 കോ​ടി രൂ​പ​യാ​ണ് ക​രാ​ർ​പ്ര​കാ​രം ക​രാ​റു​കാ​ര​ൻ ഇ​നി അ​ട​യ്ക്കാ​നു​ള്ള​ത്. ഇ​തി​ന് സാ​വ​കാ​ശം ചോ​ദി​ച്ച് ക​രാ​റു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

കോ​ട​തി ജ​നു​വ​രി മൂ​ന്ന് വ​രെ തു​ക അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കു​ക​യും ചെ​യ്തു. കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞി​ട്ടും തു​ക അ​ട​യ്ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്.

പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് കെ ​അ​ന​ന്ത​ഗോ​പ​ൻ അ​റി​യി​ച്ചു.