അലന്‍ ഷുഹൈബ് റാഗിങ്ങ് കേസിൽ പൊലീസ് കസ്റ്റഡിയിൽ

alan shuhaib
 

യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ റാഗിങ്ങ് കേസിൽ  പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് അലനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ പാലയാട് കാമ്പസിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ നിയമവിദ്യാര്‍ത്ഥിയാണ് അലന്‍. റാഗിങില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റെന്നാണ് എസ്എഫ്‌ഐ ആരോപണം. സംഘര്‍ഷത്തിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.