മ​ദ്യ​വി​ല വർധിപ്പിക്കും; എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ

e
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല വർധിപ്പിക്കുമെന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. സ്പി​രി​റ്റ് വി​ല വ​ലി​യ തോ​തി​ൽ കൂ​ടി​യ​തി​നാ​ൽ ഉ​ത്പാ​ദ​ന ചി​ല​വ് ഏ​റി​യി​രി​ക്കു​ക​യാ​ണ്. ജ​വാ​ൻ റം ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​ത്തെ സ്പി​രി​റ്റ് ക്ഷാ​മം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​വി​ല വർധിപ്പിക്കുന്ന വി​ഷ​യ​ത്തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അറിയിച്ചു. 

വി​ല​ക്ക​യ​റ്റ​വും ക്ഷാ​മ​വും മൂ​ലം സ്പി​രി​റ്റി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്ത് ജ​വാ​ൻ റം ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു​വെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സം​സ്ഥാ​ന​ത്ത് പ​ല മ​ദ്യ​ശാ​ല​ക​ളി​ലും വി​വി​ധ ക​മ്പ​നി​ക​ളു​ടെ മ​ദ്യം ല​ഭി​ക്കു​ന്നി​ല്ലെന്നും പരാതി ഉണ്ട്.