അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ കെ‍​എ​സ്‍​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ

Aloysius Xavier appointed as KSU State President
 


തി​രു​വ​ന​ന്ത​പു​രം: കെ‍​എ​സ്‍​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍. മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ആ​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം അ​ഭി​ജി​ത് എ​ൻ​എ​സ്‍​യു​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി.

അ​ഞ്ച് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് കെ​എ​സ്‌​യു​വി​ന് പു​തി​യ നേ​തൃ​ത്വം ഉ​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കെ​എ​സ്‍​യു വാ​രി​ക​യാ​യ ക​ലാ​ശാ​ല​യു​ടെ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ഭി​ജി​ത്ത് കെ​എ​സ്‍​യു അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

   
അലോഷ്യസ് സേവ്യര്‍ ഇടുക്കി സ്വദേശിയാണെങ്കിലും നിലവിൽ കെ.എസ്.യുവിൻ്റെ എറണാകുളം ജില്ലാ പ്രസിഡൻ്റാണ്. കെഎസ്‍യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേരാണ് ഉമ്മൻ ചാണ്ടി ശക്തമായി നിര്‍ദേശിച്ചത്. 


കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ അലോഷ്യസിന്റെ പേര് ഉയർന്നുവന്നപ്പോൾ സംഘടനയിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെക്കാൾ പ്രായമുള്ളയാളെ അതേ സ്ഥാനത്ത് നിയമിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. വിഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് അലോഷ്യസിന് പദവി ഉറപ്പിക്കാനായി.