മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടി

medical college
 


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു.ഇരുപതോളം ഡ്രൈവര്‍മാരാണ് തമ്മിലടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. 

പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷാവസ്ഥ മാറിയത് .