എൽദോസ് കുന്നപ്പിള്ളിയ്ക്ക് മുൻകൂർ ജാമ്യം

eldhose
 

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. പരാതിക്കാരിയെ മർദ്ദിച്ച കേസിലാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിയ്ക്ക് ജാമ്യം അനുവദിച്ചത്. 

പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ച് മർദ്ദിച്ചത്  എൽദോസ് ആണെന്നും ഇത് അഭിഭാഷകർ കണ്ടു നിന്നെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജരേഖ ചമയ്ക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ കോടതി കേസ് രജിസ്റ്റർ ചെയ്തത്.