എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സൗജന്യ കിറ്റിന് പുറമെ സബ്സിഡി നിരക്കിൽ അഞ്ച് കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകും . ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഇക്കാര്യം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ ഓണകിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ് ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം മേളകൾ 27ന് ആരംഭിക്കും. സെപ്തംബർ ആറ് വരെയാണ് വിൽപ്പന.
പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റിൽ ഉണ്ടാവുക. വെട്ടിക്കുറച്ച ഗോതമ്പിന് പകരം റാഗി, വെള്ള കടല എന്നിവ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
Comments