എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഫ്രയുടെ അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കണ്ണൂർ മാട്ടൂൽ സെൻട്രൽ സ്വദേശിയാണ്.
കുറച്ച് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.
അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യർത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്.