നി​യ​മ​ന വി​വാ​ദം: ഹൈ​ക്കോ​ട​തി വി​ധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എം വി ജ​യ​രാ​ജ​ൻ

MV jayarajan
 

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ യോ​ഗ്യ​ത പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ്ര​തി​ക​രി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം വി ജ​യ​രാ​ജ​ൻ. ഹൈ​ക്കോ​ട​തി വി​ധി ചി​ല പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അധ്യാപനപരിചയകാലം എത്തരത്തിലാണ് നിര്‍ണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മറ്റേണിറ്റി ലീവുള്‍പ്പെടെയുളള വിഷയങ്ങള്‍ ഈ വിധിയോടെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്നും വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അധ്യാപകര്‍ അധ്യാപനജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളില്‍ പോകാറുണ്ടെന്നും അക്കാദമിക് ഡെപ്യൂട്ടേഷന്‍ അനുവദനീയമല്ലെങ്കില്‍ ഇന്ന് സര്‍വീസിലിരിക്കുന്ന ഒരുപാട് പ്രിന്‍സിപ്പല്‍മാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

  
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ യോ​ഗ്യ​ത​യ്ക്ക് പ്രി​യാ വ​ർ​ഗീ​സി​ന് മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സ്റ്റു​ഡ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യും എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി‌​യും അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി.

യു​ജി​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​പ്പു​റം പോ​കാ​ന്‍ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും യു​ജി​സി റെ​ഗു​ലേ​ഷ​ന്‍ ആ​ണ് പ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് വേ​ണ്ട​ത് എ​ട്ട് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മാ​ണ്. അ​തി​നാ​ൽ പ്രി​യ​യു​ടെ വാ​ദം സാ​ധൂ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​കാ​ല​ഘ​ട്ട​വും അ​ധ്യാ​പ​ന​പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.