ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു
Thu, 12 Jan 2023

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുടെ നിർമ്മാണം നടന്നത്. ഏലയ്ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദവനീയമായ അളവിൽ കൂടുതതൽ കണ്ടെത്തിയതിന് പിന്നാലെ ഹൈക്കോടതിയാണ് അരവണ പായസ വിതരണം തടഞ്ഞത്. ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് നടപടി.