വാദങ്ങള്‍ പൊളിയുന്നു, ചിന്ത ജറോമിന് ശമ്പള കുടിശ്ശിക 8.50 ലക്ഷം രൂപ അനുവദിച്ചു; ചോദിച്ചിട്ട് കൊടുത്തതെന്ന് സര്‍ക്കാര്‍

chintha jerom
 

തിരുവനനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമിന് ശമ്ബള കുടിശ്ശിക ഇനത്തില്‍ 8.50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പതിനേഴു മാസത്തെ കുടിശ്ശിക നല്‍കണമെന്ന ചിന്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. 

ഇതോടെ കുടിശ്ശിക നല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്ന ചിന്തയുടെ വാദങ്ങളാണ് പൊളിയുന്നത്. ചിന്തയ്ക്ക് 32 ലക്ഷം രൂപ ശമ്ബള കുടിശ്ശിക കിട്ടിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ചിന്ത, താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.