'ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയന്‍'; ഗവര്‍ണറെ പ്രശംസിച്ച് ചെന്നിത്തല

ramesh governor
 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ഗാന്ധിയന്‍ ആണെന്നും ഗവര്‍ണറുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗം കേരള ഗാന്ധി സ്മൃതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ബാലതരംഗം പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.