സ്വർണക്കവർച്ചാ കേസ്; അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ

jj
 മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്ന കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് അ​ർ​ജു​നെ അ​റ​സ്റ്റു ചെ​യ്ത​ത്.സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. 

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.  2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീലാണ് കാപ്പ റദ്ദാക്കിയത്.