അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്; എറണാകുളത്ത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

arvind
 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ കെജ്‌രിവാള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വന്‍്റി 20 ആണ് കിഴക്കമ്പലത്തെ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.

അരലക്ഷം പ്രവര്‍ത്തകര്‍ ട്വന്‍്റി 20 സമ്മേളനത്തില്‍ പങ്കെടുക്കും എന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്. പൊതുസമ്മേളനത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ കെജ്‌രിവാള്‍ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്  ആംആദ്‌മി പാര്‍ട്ടി. ഈ വര്‍സം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെ‌ജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.