വാഹനത്തിൽ തട്ടിയെന്നാരോപിച്ച് നടുറോഡിൽ അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

Attack against family in trivandrum
 

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷനിൽ കുടുംബം സഞ്ചരിച്ച കാർ യുവാവ്‌ അടിച്ചു തകർത്തു. 8 വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം കാറിലുണ്ടായിരുന്ന സമയത്താണ് കാർ തകർത്തത്. സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ അജിത്കുമാറിനെ കസ്റ്റഡിയിലെടുത്തു.

ഇവർ സഞ്ചരിച്ചിരുന്ന കാർ തൊട്ട് തന്റെ കാറിൽ തട്ടിയെന്നാരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. 

വൈകീട്ട് അഞ്ചു മണിക്കാണ് സംഭവമുണ്ടായത്. ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങൾ വാങ്ങാനായി എത്തിയപ്പോഴാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്‍റെ പുറകില്‍ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീകാര്യം സ്വദേശിയായ അജിത് കുമാര്‍ ആണ് മുന്നിലെ കാറിലുണ്ടായിരുന്നത്. 

മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡിൽ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ജോര്‍ജിൻ്റെ പരാതിയിൽ ബലരാമപുരം പൊലീസ് കേസെടുത്തു.