കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; ഗുരുതര പരിക്ക്

attack
 

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കെപി ഹാഷിമിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പന്ന്യന്നൂര്‍ കുറുമ്ബക്കാവ് ക്ഷേത്രപരിസരത്തു വച്ച് കോണ്‍ഗ്രസ്- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഹാഷിമിനെ ആക്രമിച്ചതിന് ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നു.