വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം

raga
 കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ  എസ്എഫ്‌ഐ ആക്രമണം. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിനിടെയാണ്  സംഘർഷം ഉണ്ടായത്.പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. 

ബഫർ സോൺ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാരുന്നു മാർച്ച്. ഓഫീസിൽ തള്ളിക്കയറിയ എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസിലെ സാധനസാമഗ്രികൾ  അടിച്ചു തകർത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകൾക്ക് കേടുപാട് ഉണ്ടായി. 

എന്നാൽ അക്രമത്തിന് പോലീസ് ഒത്താശ ചെയ്തുകൊടുത്തുവെന്നും  ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചെന്നും  കോൺഗ്രസ് ആരോപിക്കുന്നു . പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. 

ഓഫീസ്  അടിച്ചു തകർത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ​എസ്എഫ്ഐ പ്രവർത്തകരുടെ ​ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു. . സിപിഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.