ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം

highcourt
 

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്.. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്ഇ

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകായായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്‍ തടഞ്ഞു നിര്‍ത്തുകയും 'ഇത് തമിഴ്‌നാടല്ല' എന്നു പറഞ്ഞ് അതിക്രമം കാണിക്കുകയുമായിരുന്നു. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് ടിജോ. ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു.