മന്ത്രവാദത്തിന്റെ മറവില്‍ പീഡനശ്രമം; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

manthra vadam
 

കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍, ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് വയനാട് പനമരം പോലീസ് കേസെടുത്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സഹോദരി ഭര്‍ത്താവിന്റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് പ്രതി ബാദുഷ തങ്ങള്‍ പരാതിക്കാരിയെ സമീപിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് മൊഴി. അമ്പതിനായിരം രൂപ പ്രതികള്‍ തട്ടിയെടുത്തായും പരാതിയില്‍ പറയുന്നു.