ബിബിസി ഡോക്യുമെന്റി പ്രദര്‍ശനം: പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Wed, 25 Jan 2023

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി പ്രദര്‍ശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ബിജെപി, യുവമോര്‍ച്ച നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവ് ഇല്ലാത്തതിനാല്‍ പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും ബിബിസി ഡോക്യുമെന്റി പ്രദര്‍ശനം തുടരും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.