ബാലറ്റ് പെട്ടി വിവാദം: മ​ല​പ്പു​റം ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

ബാലറ്റ് പെട്ടി വിവാദം: മ​ല​പ്പു​റം ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ
 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​റ്റ് പെ​ട്ടി വി​വാ​ദ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് തേ​ടി. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റോ​ടാ​ണ് സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​യ സ​ഞ്ജ​യ് കൗ​ൾ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതിൽ വ്യക്തതയില്ലെന്നും പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ പ്രതികരിച്ചു.


പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത്  മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് ഇന്ന് കണ്ടെത്തിയത്.  

  
സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എ​ണ്ണാ​തെ മാ​റ്റി​വ​ച്ച 348 ത​പാ​ൽ വോ​ട്ടു​ക​ള​ട​ങ്ങി​യ പെ​ട്ടി​ക​ളി​ൽ ഒ​ന്നി​നാ​ണ് സ്ഥാ​ന​മാ​റ്റം സം​ഭ​വി​ച്ച​ത്. അ​ട്ടി​മ​റി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​വും ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.