പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായ ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിൽ; സംഭവത്തിൽ പരിശോധന

പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായ ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിൽ; സംഭവത്തിൽ പരിശോധന
 

പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിലെ സർവീസ് ബാലറ്റ് പെട്ടി കാണാതാവുകയും പിന്നീട് ജില്ലാ സഹകരണ ജോ. രജിസ്റ്റ്രാറുടെ ഓഫീസിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പരിശോധന.  പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച ബാലറ്റ് പെട്ടി 20 കിലോ മീറ്റർ ആകലെയുള്ള ജില്ലാ സഹകരണ ജോ. രജിസ്റ്റ്രാറുടെ ഓഫീസിലെത്തിയതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ബാലറ്റ് വോട്ട് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിലെത്തിയത് എങ്ങനെയാണെന്ന് വ്യക്തതയില്ലെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല. പോസ്റ്റൽ വോട്ടുകൾ സുരക്ഷിതമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സബ് കലക്ടർ ആവശ്യപ്പെട്ടു.

എൽ ഡി എഫ് സ്ഥാനാർഥിയായ കെ പി മുസ്തഫയുടെ ഹർജി പ്രകാരം ബാലറ്റ് ഹൈക്കോടതിയിലേക്ക് മാറ്റാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ബാലറ്റുകളിലൊന്ന് കാണാതായത് പുറത്തറിയുന്നത്. ഇതേതുടർന്ന് നടന്ന പരിശോധനയിലാണ് മറ്റൊരിടത്ത് നിന്ന് ബാലറ്റ് കണ്ടെത്തിയത്.