കോളേജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ ബസുകള്‍ പാ​ടി​ല്ല; കര്‍ശന നിബന്ധന

Ban on use of modified vehicles for college excursions
 

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കു​ന്ന ബ​സു​ക​ൾ​ക്ക് ക​ർ​ശ​ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സു​ക​ൾ വി​നോ​ദ​യാ​ത്ര​യ്ക്കു ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. ‌

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്. വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ വാ​ഹ​നാ​ഭ്യാ​സ​വും ഡി​ജെ പാ​ർ​ട്ടി​ക​ൾ വ​രെ ഒ​രു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി.

 
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്. യാത്ര പുറപ്പെടും മുമ്പ് ആ‌ർടി ഓഫീസുകളെ വിവരമറിയിക്കണമെന്നും അഡീഷണൽ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. സമീപകാലത്ത് രൂപമാറ്റം വരുത്തിയ ബസുകളില്‍ വിനോദയാത്രയുടെ ഭാഗമായി പൂത്തിരിയും മറ്റും കത്തിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.