ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി

google news
jodo
 

ഭാരത് ജോഡോ യാത്രയ്ക്കിടെ  വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടിക്കപെട്ടത്. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ പോക്കറ്റടി നടന്നതെന്നാണ് കരുതുന്നത്. 

നേരത്തെ തിരുവനന്തപുരത്തു വച്ച് യാത്രയില്‍ പോക്കറ്റടി നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ യാത്രയില്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തി. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ആലപ്പുഴ ജില്ലയിലുണ്ടാവുക.

Tags