ബഫര്‍സോണ്‍: സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും
Wed, 28 Dec 2022

തിരുവനന്തപുരം: സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഭൂപടത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതി നല്‍കാനുള്ള സമയ പരിധി 7ന് അവസാനിക്കും. അതേസമയം, സര്‍വേ നമ്പര്‍ ഭൂപടത്തിലും അപാകതകള്‍ ഉണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്.