ആയുര്‍വേദ ചികിത്സ: പെരിയ കേസ് പ്രതികളെ കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റണം; ഉത്തരവിട്ട് സിബിഐ കോടതി

periya
 

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​കൊ​ല​പാ​ത​കക്കേ​സി​ലെ പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​ൻ ഉ​ത്ത​ര​വ്. ക​ണ്ണൂ​രി​ൽ​നി​ന്നു വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​നാ​ണ് കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സി​പി​എം നേ​താ​വ് പീ​താം​ബ​ര​ന് ച​ട്ടം ലം​ഘി​ച്ച് ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് കോ​ട​തി​യി​ൽ ഇ​ന്ന് മാ​പ്പ് എ​ഴു​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
 
ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിൽസ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്.
 
ഒ​ക്ടോ​ബ​ർ 19നാ​ണ് പീ​താം​ബ​ര​ന് വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്ന് ജ​യി​ൽ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. തു​ട‌​ർ​ന്ന് സി​ബി​ഐ കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സെ​ൻ​ട്ര​ൽ ജ​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പീ​താം​ബ​ര​ന് 40 ദി​വ​സ​ത്തെ ആ​യു​ർ​വേ​ദ ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.