ബാലഭാസ്കറിന്റെത് അപകടമരണമെന്ന് സിബിഐ;ദുരൂഹതയെന്ന് പിതാവും

google news
balabhaskar
 

ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് ശെരി വെച്ച് കോടതി.സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരം സിജെഎം കോടതി അപകട മാറണമെന്ന് അംഗീകരിച്ചത്. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ കുടുംബം നല്‍കിയ ഹര്‍ജി കോടതി തള്ളി. അര്‍ജുന്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്. 

ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സി.ബി.ഐ. കണ്ടെത്തൽ. ഡ്രൈവർ അർജ്ജുൻ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം  പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

എന്നാൽ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കടത്ത് സംഘമാണ് മരണത്തിന് പിന്നിലെന്നും   പിതാവ് കെ സി ഉണ്ണി ഉറച്ചുനിൽകുകയാണ്. തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ള തെളിവുകള്‍ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സി.ബി.ഐ. കേസെടുത്തിരുന്നു. 

Tags